09:09am 09 November 2026
NEWS
ആലപ്പുഴയിലെ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം
27/07/2026  11:26 AM IST
nila
ആലപ്പുഴയിലെ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം

ആലപ്പുഴ: ആലപ്പുഴ തീരദേശ റെയിൽപാതയിലെ അരൂരിന് സമീപം കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശിനി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുവശത്തെ ചെറിയ വളവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് അരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഇതേ സ്ഥലത്ത് രണ്ട് ദിവസം മുമ്പും സമാനമായ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. മാവേലി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡ് സ്വദേശിയായ മൈലാഞ്ചി കല്ലിൽ അബ്ദുൾ ഹമീദ് (37) ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img