03:43am 26 July 2026
NEWS
ആലപ്പുഴയിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി
24/07/2026  09:13 PM IST
nila
ആലപ്പുഴയിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പ്രാഥമിക നിഗമനം.

ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. സംഭവം നടക്കുമ്പോൾ അഖിലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

കൊലപാതകം നടത്തിയ ശേഷം അതേ ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, തങ്ങളെ കൊണ്ടുപോകാൻ ആദ്യം തയ്യാറാകാതിരുന്ന ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.