03:24pm 11 November 2026
NEWS
ആലാ ഗ്രാമപഞ്ചായത്ത് വികസനസദസ്സ്
15/10/2025  06:20 PM IST
nila
ആലാ ഗ്രാമപഞ്ചായത്ത് വികസനസദസ്സ്

ആലാ ഗ്രാമപഞ്ചായത്ത് വികസനസദസ്സ് കോടുകുളഞ്ഞി ഗ്രേസ് ആഡിറ്റോറിയത്തിൽ നടത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ്  കെ ആർ മുരളീധരൻ പിള്ള ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ താഹ വികസനസദസ്സ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, അതിദാരിദ്ര്യ നിർമ്മാർജനം പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ നടത്തി.

 സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങളുടെ അവതരണം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിൽഷാദ് നടത്തി. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം മുന്നൂറിൽ പരം ആളുകള്‍ പങ്കെടുത്തു. ചടങ്ങിൽ  മുഖ്യമന്ത്രിയുടെ സന്ദേശം, തദ്ധേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം എന്നിവ പ്രദർശിപ്പിച്ചു. വൈസ് പ്രസിഡന്‍റ് എൽസി വർഗീസ്  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.