
ദോഹ: ഖത്തറിലെ പ്രമുഖ മണി എക്സ്ചേഞ്ച് ശൃംഖലയായ അൽ സമാൻ എക്സ്ചേഞ്ച് തങ്ങളുടെ 33-ാമത് ശാഖ അൽ സദ്ദിൽ (Al Sadd) ജുവാൻ മെട്രോ സ്റ്റേഷന് അടുത്ത് oreedo വിന് എതിർവശം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമ്പത്തിക സേവന മേഖലയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്.
1978-ൽ പ്രവർത്തനം തുടങ്ങിയ അൽ സമാൻ എക്സ്ചേഞ്ച് ഖത്തറിലെ ഏറ്റവും പഴക്കമേറിയതും വിശ്വസ്തവുമായ വിദേശനാണയ വിനിമയ സ്ഥാപനങ്ങളിൽ ഒന്നാണ്. വെസ്റ്റേൺ യൂണിയൻ, മണിഗ്രാം, മാസ്റ്റർകാർഡ് തുടങ്ങിയ ആഗോള നെറ്റ്‌വർക്കുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 300-ലധികം പ്രൊഫഷണലുകൾ സേവനമനുഷ്ഠിക്കുന്നു.
ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് കൂടുതൽ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ജനറൽ മാനേജർ അൻവർ സാദത്ത് അറിയിച്ചു.അടുത്ത ശാഖ ലഗൂണ മാളിൽ ഉടൻ തുറക്കുമെന്നും
ഇസ്ഗാവ (Izghawa), ഗരാഫ (Gharafa) എന്നിവിടങ്ങളിൽ പുതിയ ശാഖകൾ തുടങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡോ. സുബൈർ അബ്ദുൽ റഹിമാൻ (ചീഫ് ഓപ്പറേഷൻ ഓഫീസർ അൽ സമാൻ എക്സ്ചേഞ്ച്)
ആദർശ് ഷെനാവ (ട്രഷറി മാനേജർ)
സന്തോഷ് കുമാർ കേശവൻ (ഫിനാൻസ് മാനേജർ)
മുസ്ലിം ഉദ്ദീൻ (ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, ബംഗ്ലാദേശ്)
എന്നിവരും സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥരും വിശിഷ്ട അതിഥികളും പങ്കെടുത്തു











