03:07pm 11 November 2026
NEWS
അൽ വസ്മി സീസൺ തുടങ്ങുന്നു: ഖത്തറിലേക്ക് മഴയും ശൈത്യവും എത്തുന്നു
15/10/2025  07:38 PM IST
nila
അൽ വസ്മി സീസൺ തുടങ്ങുന്നു: ഖത്തറിലേക്ക് മഴയും ശൈത്യവും എത്തുന്നു

 

 

ദോഹ: ഒക്ടോബർ 16 മുതൽ ഡിസംബർ 6 വരെ നീണ്ടുനിൽക്കുന്ന ‘അൽ വസ്മി’ സീസൺ  ഖത്തറിൽ ആരംഭിക്കുന്നു. 52 ദിവസത്തേക്ക് നീളുന്ന ഈ കാലഘട്ടം, പടിഞ്ഞാറിൽ നിന്ന് കിഴക്കോട്ട് നീങ്ങുന്ന മേഘങ്ങൾക്കും ആദ്യകാല മഴയ്ക്കുമാണ് പ്രസിദ്ധം. തുടക്കത്തിലെ മഴ നല്ല വർഷകാലത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) സോഷ്യൽ മീഡിയയിൽ അറിയിച്ചു.
‘അൽ വസ്മി’ എന്ന പേര് ലഭിച്ചത്സസ്യവർഗ്ഗങ്ങളുടെ വളർച്ചയ്ക്കു സഹായകരമായ പ്രത്യേക തരത്തിലുള്ള മഴയുമായി ഇതിന് ഉള്ള ബന്ധം കൊണ്ടാണ്. ട്രഫിൾ, ജെറാനിയം (അൽ യർവാ) തുടങ്ങിയ സസ്യങ്ങൾ വളരാൻ ഈ മഴഅനുകൂലമാകുന്നുവെന്നും വകുപ്പ് വ്യക്തമാക്കി.
സാധാരണയായി ഈ കാലത്ത് ദോഹയിലെ താപനിലയിൽ കുറവുണ്ടാകും.പകൽ നേരം താപനില നേരിയ ചൂടോടെയായിരിക്കും, രാത്രി നേരങ്ങൾ മിതമായതോ ചിലപ്പോൾ തണുപ്പുള്ളതോ ആയിരിക്കും. വടക്കുപടിഞ്ഞാറൻ വരണ്ട കാറ്റ് വീശുമ്പോൾ തണുപ്പ് കൂടുതൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img