03:33pm 26 August 2026
NEWS
അൽ വക്ര ബസ് സ്റ്റേഷൻ സജ്ജം: മണിക്കൂറിൽ 50 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും
25/08/2026  12:12 PM IST
nila
അൽ വക്ര ബസ് സ്റ്റേഷൻ സജ്ജം: മണിക്കൂറിൽ 50 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും

 


​ദോഹ: പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അൽ വക്ര ബസ് സ്റ്റേഷനിൽ നിന്ന് മണിക്കൂറിൽ 50 ഇലക്ട്രിക് ബസുകൾ സർവീസ് നടത്താൻ സജ്ജമായതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
​രാജ്യത്തെ പൊതുഗതാഗത ബസ് അടിസ്ഥാനസൗകര്യ വികസന പദ്ധതിയിലെ 8 പ്രധാന സ്റ്റേഷനുകളിലൊന്നാണ് അൽ വക്ര.115,108 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ച സ്റ്റേഷനിൽ 10 ബസ് പാർക്കിംഗ് ഏരിയകൾ ലഭ്യമാണ്.
ദിവസേന 11,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഷനിൽ നിന്ന് 9 പ്രധാന കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ഉണ്ടാകും.ബസുകൾക്ക് ആവശ്യമായ ഇലക്ട്രിക് ചാർജിംഗ് സാങ്കേതികവിദ്യ, ടിക്കറ്റ് കൗണ്ടർ, പാസഞ്ചർ വെയ്റ്റിംഗ് ഏരിയ, ഭരണനിർവ്വഹണ ഓഫീസുകൾ, പ്രാർത്ഥനാ മുറി, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img