
ഹോട്ട്ചിക്കൻ, ഹോട്ട്ടീ, കഫേ ലൊവെല്ലാ ബ്രാൻഡുകൾക്കായുള്ള ലോയൽറ്റി പ്രോഗ്രാം പ്രഖ്യാപിച്ചു
ദോഹ
ഖത്തറിലെ ഭക്ഷ്യ-പാനീയ മേഖലകളിൽ ശ്രദ്ധേയമായ അൽറവാബി ഗ്രൂപ്പ്, പ്രധാന ബ്രാൻഡുകളായ ഹോട്ട്ചിക്കൻ, ഹോട്ട്ടീ, കഫേ ലൊവെല്ലാ എന്നിവയ്ക്കായിരൂപകൽപ്പന ചെയ്ത പുതിയ ലോയൽറ്റി കാർഡ് "ഹോട്ട്പാസ്" ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഹോട്ട്പാസിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ന് ദോഹയിലെ ഇസ്ഘാവയിലുള്ള റവാബി ഹൈപ്പർമാർക്കറ്റിൽ വച്ചു നടന്നു. ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. അജ്മൽ അബ്ദുള്ള, ജനറൽ മാനേജർ ശ്രീ. കണ്ണു ബക്കർ, മാനേജ്മെന്റ് എക്സിക്യൂട്ടീവ് ശ്രീ. മുഹമ്മദ് സിനാൻ , അഡ്മിൻ മാനേജർ ശ്രീ. റഹീസ് ഇ .എം, എ ച് ആർ മാനേജർ ശ്രീ. ഷാനവാസ് രാജ സലിം , അസി. ഫിനാൻസ് മാനേജർ ശ്രീ . നവാസ് കെ. പി , അസി. ഐ ടി മാനേജർ ശ്രീ. റീനീഷ്. പി , അസി. മാർക്കറ്റിംഗ് മാനേജർ ശ്രീ . സജിത് ഇ. പി എന്നിവർ പങ്കെടുത്തു.ഉപഭോക്തൃ വിശ്വസ്തതയ്ക്കും മികച്ച ഡൈനിംഗ് അനുഭവത്തിനും ഊന്നൽ നൽകി കൊണ്ടാണ് "ഹോട്ട്പാസ്" അവതരിപ്പിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ.അജ്മൽ അബ്ദുള്ള പറഞ്ഞു. "ലോയൽറ്റി കാർഡിന്റെ അതിരുകളിലേക്കുള്ള പുതിയ പദ്ധധിയാണ് ഹോട്ട്പാസ്. ഓരോ സന്ദർശനവും ഉപഭോക്താക്കൾക്കായി കൂടുതൽ മനോഹരമാക്കുകയാണ് നമ്മുടെ ലക്ഷ്യം," അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ട്പാസ് മുഖ്യ സവിശേഷതകൾ:
- രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി 500 ബോണസ് പോയിന്റുകൾ.
- ജന്മദിനത്തിൽ 300 ബോണസ് പോയിന്റുകൾ.
- ഓരോ QAR 1 ചെലവിലും 10 പോയിന്റുകൾ.
- കുറഞ്ഞത് 800 പോയിന്റുകൾ മുതൽ പോയിന്റുകൾ റീഡീം ചെയ്യാം.
- അംഗത്വത്തിനോ രജിസ്ട്രേഷനോ ഫീസ് ഇല്ല.
16 വയസ്സിനും മുകളിലുള്ള ഖത്തർ മൊബൈൽ നംബർ ഉള്ളവർക്ക് ഹോട്ട്പാസ് അംഗത്വം ലഭ്യമാണ്. പങ്കാളിത്തമുള്ള ഔട്ട്ലെറ്റുകളിൽ ഡൈൻ-ഇൻ അല്ലെങ്കിൽ ടേക്ക്അവേ ഇടപാടുകൾക്കിടയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തുന്നതുമാത്രം ഉപയോഗശീലമാകും.
ഹോട്ട്പാസ് ഉപയോഗിക്കാവുന്ന പ്രധാന ബ്രാൻഡുകൾ:
- ഹോട്ട്ചിക്കൻ: അൽറയാൻ, സിമൈസമ, മദീനത് ഖലീഫ, തഖിറ, അൽഘറാഫ, അൽഖോർ, വക്ര, നജ്മ, അസിസിയ, ഫുർജാൻ ഉൾപ്പെടെ 10 ഔട്ട്ലെറ്റുകൾ.
- ഹോട്ട്ടീ: ന്യൂ റയാൻ, മിസൈയീദ്, സിമൈസമ, ദയേൻ, അബു ഹമൂർ ഉൾപ്പെടെ 6 ഔട്ട്ലെറ്റുകൾ.
- കഫേ ലൊവെല്ലാ: റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗവ സമീപമുള്ള ബൗളിവർഡിൽ സ്ഥിതി ചെയ്യുന്നു.
അൽറവാബി ഗ്രൂപ്പിന്റെ ഈ പുതിയ മുന്നേറ്റം, ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉപഭോക്തൃ ലോയൽറ്റിയെയും അനുഭവ പരിഷ്ക്കാരണത്തെയും ലക്ഷ്യമിട്ട് കൊണ്ടുള്ള മാതൃകാപരമായ ശ്രമമായി കണക്കാക്കപ്പെടുന്നു.











