12:30pm 09 November 2026
NEWS
അൽ ഖുദ്‌വ ആദ്യ ബാച്ച്‌ ബിരുദദാന ചടങ്ങ്‌ സംഘടിപ്പിച്ചു
21/04/2025  01:15 PM IST
nila
അൽ ഖുദ്‌വ ആദ്യ ബാച്ച്‌ ബിരുദദാന ചടങ്ങ്‌ സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ദഅവാ വിംഗ്‌ പദ്ധതിയായ അൽ ഖുദ്‌വ ഇൻസ്റ്റിട്ട്യൂട്ട്‌, ആദ്യ ബിരുദദാന ചടങ്ങ്‌ സംഘടിപ്പിച്ചു. 2023 ൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ബാച്ചിന്റെ ബിരുദധാരികളെയാണ് ചടങ്ങിൽ അനുമോദിച്ചത്‌.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ ഖുർആനിന്റെയും തിരുസുന്നത്തിന്റേയും വെളിച്ചത്തിൽ വിശദമായി പഠിക്കുവാൻ സഹായിക്കുന്ന ഒരു സമഗ്ര പദ്ധതിയാണ് അൽ ഖുദ്‌വ. പ്രഗത്ഭരായ പണ്ഡിതരുടെ നേതൃത്വത്തിൽ ആധുനിക പഠന രീതിയിൽ തയ്യാറക്കിയ ഈ കോഴ്സിന്റെ ആദ്യഘട്ടത്തിൽ 13 പേരാണ് ബിരുദം നേടിയത്‌. അബ്ദുൽ കരീം ടി, അഹ്മദ്‌ മുസ്തഫ, ഫാതിമ നജ, ജാഫർ എം, ജംശിയ ലത്തീഫ്‌, നസീമ ജാഫർ, നിസാർ എൻ പി, പ്രിയങ്ക പി, റസീൽ കെ, റഷീദ്‌ ടി, ഷബ്ന അഫ്സൽ, ഷാഹിന അബ്ദുൽ റഷീദ്‌, യാസ്മിൻ എ പി എം എന്നിവരാണ് ചടങ്ങിൽ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അലി ചാലിക്കരയിൽ നിന്ന് സർട്ടിഫിക്കേറ്റ്‌ ഏറ്റു വാങ്ങിയത്‌.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ എൻ സുലൈമാൻ മദനി പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾഗുരു സി ഇ ഓ അമീർ ഷാജി ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. അടുത്ത ബാച്ചിന്റെ ആദ്യ സെമെസ്റ്റർ  പാഠപുസ്തകം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ എഡ്യുക്കേഷൻ വിംഗ്‌ ഡയറക്ടർ അബ്ദുൽ നസീർ പാനൂർ പ്രകാശനം ചെയ്തു. അൽ ഖുദ്‌വ അക്കാഡമിക്ക്‌ ഡയറക്ടർ അബ്ദുൽ ലത്തീഫ്‌ നല്ലളം അധ്യക്ഷത വഹിച്ച പരിപാടിയിൽ മുജീബ്‌ മദനി ( അക്കാഡമിക്ക് കോർഡിനേറ്റർ) ഡോ റസീൽ മൊയ്ദീൻ ( അഡ്മിൻ ഡയറക്ടർ), മൊയ്ദീൻഷാ, നിസാർ ചെട്ടിപ്പടി, അഹ്മദ്‌ മുസ്തഫ, ജംശിയ ലത്തീഫ്‌, നസീമ ജാഫർ, ഷാഹിന റഷീദ്‌ എന്നിവർ സംസാരിച്ചു. ഹിബ ബിൻത്‌ റഷീദ്‌ ഖിറാഅത്ത്‌ നിർവ്വഹിച്ചു.
അൽ ഖുദ്‌വ പഠന പദ്ധതിയുടെ  അടുത്ത ബാച്ചിലേക്കുള്ള റെജിസ്റ്റ്രേഷൻ പ്രക്രിയ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img