10:12pm 09 November 2026
NEWS
ട്രംപിനെയും മസ്കിനെയും ഉൾപ്പെടെ കൊന്ന് പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത് അൽ ഖായിദ നേതാവ്
11/06/2025  04:57 PM IST
nila
ട്രംപിനെയും മസ്കിനെയും ഉൾപ്പെടെ കൊന്ന് പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത് അൽ ഖായിദ നേതാവ്

ഗാസയിലെ ജനതയ്ക്കായി പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ ഖായിദയുടെ നേതാവ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും ഇലോൺ മസ്കിനെയും ഉൾപ്പെടെയുള്ളവരെ വധിക്കാനാണ്  അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവ്‌ലാകി ആഹ്വാനം ചെയ്യുന്നത്. അമേരിക്കയിലെ മുസ്ലീം സമൂഹത്തോടാണ്  സയീദ് ബിൻ ആതിഫ് അൽ അവ്‌ലാകിയുടെ ആഹ്വാനം. ഇയാൾ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

​ഗാസയിലെ ജനതയ്ക്കായി പ്രതികാരം ചെയ്യാനാണ് അമേരിക്കയിലുള്ള മുസ്ലിം സമൂഹത്തോട് അവ്‌ലാകി ആഹ്വാനംചെയ്യുന്നത്. അവരുടെ പിന്നാലെ പോകൂ, അവരുടെ കുടുംബങ്ങളേയും വിടേണ്ട, വൈറ്റ് ഹൗസിലെ രാഷ്ട്രീയപ്രവർത്തകരുമാരുമായി അടുപ്പമുള്ള എല്ലാവരേയും തീർക്കണം, ഇതാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഗാസയിലുള്ള തങ്ങളുടെ ജനതയ്ക്കുണ്ടായ വിഷമതകൾക്ക് ശേഷം ഇനിയൊരു ഒത്തുതീർപ്പ് വേണ്ട എന്നും വീഡിയോയിൽ പറയുന്നുണ്ട്. ജൂതരെ സുഖമായി കഴിയാനനുവദിക്കരുതെന്നും വീഡിയോയിൽ പറയുന്നു.

2024 മാർച്ചിലാണ് അൽ അവ്‌ലാകി അൽ ഖായിദയുടെ തലപ്പത്തെത്തിയത്. ആറ് മില്യൺ ഡോളറാണ് യുഎസ് ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. നേതൃസ്ഥാനത്തെത്തിയ ശേഷം അൽ അവ്‌ലാകിയുടേതായി പുറത്തുവന്ന ആദ്യ വീഡിയോയാണ് ഇതെന്ന് അസ്സോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യെമനിലാണ് നിലവിൽ ഇയാളുള്ളതെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img