NEWS
അൽ നത്റയുടെ ഉദയം: ഖത്തറിൽ ഇനി 13 നാൾ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ
12/08/2026 12:00 PM IST
NILA

ദോഹ: ഓഗസ്റ്റ് 11-ഓടെ 'അൽ നത്റ' നക്ഷത്രം ഉദിച്ചുയരുന്നതോടെ ഖത്തറിൽ അടുത്ത 13 ദിവസങ്ങളിൽ കടുത്ത ചൂടുംഅന്തരീക്ഷത്തിൽ ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രാദേശികമായി 'അൽ കുലൈബൈൻ' എന്നറിയപ്പെടുന്ന അൽ നത്റ, വേനൽക്കാല നക്ഷത്രങ്ങളിൽ ആറാമത്തേതാണ്. വേനലിന്റെ കഠിനമായ ചൂടിനെ സൂചിപ്പിക്കുന്ന 'ജംറത്ത് അൽ ഖൈസ്' ഘട്ടത്തിന്റെ അവസാന നാളുകളാണ് ഇതിലൂടെ ആരംഭിക്കുന്നത്.
ഈ കാലയളവിൽ ഉഷ്ണതരംഗവും ഉയർന്ന ആർദ്രതയും തുടരുമെങ്കിലും വടക്കൻ കാറ്റിന് സാധ്യതയുണ്ട്. എന്നാൽ അൽ നത്റ ഘട്ടത്തിന്റെ മധ്യത്തോടെ 'സുഹൈൽ' നക്ഷത്രം ദൃശ്യമായിത്തുടങ്ങുമെന്നും, ഇതോടെ ചൂടിന്റെ തീവ്രതയ്ക്ക് നേരിയ ശമനം ലഭിച്ചു തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











