08:18pm 12 November 2026
NEWS
മുഖംമിനുക്കി അൽ മീറ: സേവനങ്ങളിൽ വൻ മാറ്റങ്ങളുമായി പുതിയ ബ്രാൻഡ് ലോഗോ
07/04/2026  08:51 AM IST
nila
മുഖംമിനുക്കി അൽ മീറ: സേവനങ്ങളിൽ വൻ മാറ്റങ്ങളുമായി പുതിയ ബ്രാൻഡ് ലോഗോ

 

ദോഹ:പൊതുമേഖല പങ്കാളിത്തമുള്ള ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ അൽ മീറ കൺസ്യൂമർ ഗുഡ്‌സ് കമ്പനി തങ്ങളുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി പ്രകാശനം ചെയ്തു. വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വേഗത്തിലുമുള്ള ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാൻ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കമ്പനി സജ്ജമാക്കും.രാജ്യത്തുടനീളമുള്ള 65-ലധികം ശാഖകളിൽ സേവന നിലവാരം ഉയർത്തുന്നതിനൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാമായ 'വഫാ' (Wafa) കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങളോടെ പരിഷ്കരിക്കും. വിരമിച്ചവർക്കായുള്ള 'അൽ സഫ്‌വ' പദ്ധതിയുൾപ്പെടെയുള്ള പങ്കാളിത്തങ്ങൾ വിപുലീകരിക്കും.ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ അൽ മീറ, ആധുനിക കാലത്തെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് മാറാൻ പ്രതിജ്ഞാബദ്ധമാണെന്ന് സി.ഇ.ഒ ജാസിം മുഹമ്മദ് അൽ അൻസാരി പറഞ്ഞു. ഡിജിറ്റൽ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തി ഓരോ വീടുകളിലും ഉയർന്ന ഗുണമേന്മയുള്ള സേവനങ്ങൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​പ്രാദേശിക വിതരണക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഖത്തറിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അൽ മീറ അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img