03:14am 09 November 2026
NEWS
അൽഖോർ പാർക്കിൽ ഈദ് അവധി ദിനങ്ങളിൽ പ്രവേശനം രാവിലെ 8 മുതൽ രാത്രി 11 വരെ
30/03/2025  10:14 PM IST
nila
അൽഖോർ പാർക്കിൽ ഈദ് അവധി ദിനങ്ങളിൽ പ്രവേശനം രാവിലെ 8 മുതൽ രാത്രി 11 വരെ

ദോഹ: ഈദ് അവധി ദിനങ്ങളിൽ   അൽ ഖോർ പാർക്ക് രാവിലെ 8 മുതൽ രാത്രി 11 വരെ സന്ദർശകർക്കായി പ്രവേശനം അനുവദിക്കും. അതേസമയം പാണ്ട ഹൗസിലെ രണ്ട് ഭീമൻ പാണ്ടകളായ സുഹൈലിനെയും തുറയയെയും കാണാൻ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ യാണ് സമയക്രമം.പാണ്ട ഹൗസിലേക്കുള്ള ടിക്കറ്റിന് മുതിർന്നവർക്ക് 50 റിയാലും 25 റിയാലുമാണ് വില, അതേസമയം അൽ ഖോർ പാർക്കിലേക്കുള്ള പ്രവേശനത്തിന് ഒരാൾക്ക് 15 റിയാലും 2015-ലോ അതിനുശേഷമോ ജനിച്ച  കുട്ടികൾക്ക് 10 റിയാലുമാണ് നിരക്ക്.രണ്ട് പാർക്കുകളിലേക്കും പ്രവേശിക്കുന്നതിന് സന്ദർശകർ ഔൺ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറീയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img