09:10pm 11 November 2026
NEWS
നവംബർ 13 മുതൽ 15 വരെഅൽ ഖോർ കോർണിഷ് റോഡ് താത്കാലികമായി അടച്ചിടും
11/11/2025  12:57 PM IST
nila
നവംബർ 13 മുതൽ 15 വരെഅൽ ഖോർ കോർണിഷ് റോഡ് താത്കാലികമായി അടച്ചിടും

 

ദോഹ:  പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗൽ) അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക റോഡ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. റോഡ് നവീകരണ പ്രവർത്തന ങ്ങളുടെയും മാർക്കിംഗ് ജോലികളുടെയും രണ്ടാം ഘട്ടംപൂർത്തിയാക്കുന്നതിനായാണ്  താത്കാലികമായി അടച്ചിടുന്നത്.
നവംബർ 13 വ്യാഴാഴ്ച രാത്രി 9 മണി മുതൽ നവംബർ 15 ഞായറാഴ്ച രാവിലെ 5 മണിവരെയാണ് റോഡ് അടച്ചിടുക. നിശ്ചിത വേഗപരിധി പാലിക്കാനും, ചെറുവഴികളും ഡൈവർഷൻ റൂട്ടുകളും ഉപയോഗിക്കാനും ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. യാത്രക്കാർക്ക് സമീപ റോഡുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിലെത്താനാകുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img