
ദോഹ: ഖത്തറിൽ വേനലിന്റെ വരവറിയിച്ചുകൊണ്ട് 'അൽ-കന്ന' സീസൺ ഇന്നലെ (ഏപ്രിൽ29) ആരംഭിച്ച
തായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. വരും ദിവസങ്ങളിൽ പ്രകൃതിയിലും കാലാവസ്ഥയിലും പ്രകടമായ മാറ്റങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ആകെ 39 ദിവസമാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്. നക്ഷത്രസമൂഹമായ 'പ്ലീയാഡിസ്' (Pleiades) ആകാശത്തുനിന്ന് അപ്രത്യക്ഷമാകുന്നതിനാലാണ് ഈ കാലയളവിനെ 'അൽ-കന്ന' എന്ന് വിളിക്കുന്നത്.അന്തരീക്ഷത്തിൽ പൊടിക്കാറ്റും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും ഈ സമയത്ത് സ്വാഭാവികമാണ്. 'അൽ-ബവാരിഹ്' കാറ്റുകളുടെ സാന്നിധ്യവും ഈ സീസണിന്റെ പ്രത്യേകതയാണ്.ഖത്തറി പാരമ്പര്യമനുസരിച്ച് വിവാഹങ്ങൾക്കും സാമൂഹിക ആഘോഷങ്ങൾക്കും ഏറ്റവും അനുയോജ്യമായ സമയമായാണ് ഈ കാലയളവ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ നാളെ മുതൽ രാജ്യത്ത് വിവാഹ ആഘോഷങ്ങളുടെ തിരക്കേറിയ നാളുകൾക്കാണ് തുടക്കമാകുന്നത്.
അൽ-റഷാ, അൽ-ഷർതൈൻ, അൽ-ബാത്തിൻ എന്നിങ്ങനെ രണ്ട് ഉദയ ചിഹ്നങ്ങളാണ് ഈ സീസണിലുള്ളതെന്നും ഖത്തർ കലണ്ടർ ഹൗസ് ഔദ്യോഗിക എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. വേനൽ കടുക്കുന്നതിന് തൊട്ടുമുൻപുള്ള ഈ സന്ധിക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യം.











