NEWS
തണുപ്പ് ശക്തമാക്കാൻ ആകാശത്ത് 'അൽഗഫർ'
12/11/2025 11:26 AM IST
nila

ദോഹ:സ്കോർപിയസ് നക്ഷത്രരാശിയിലെ ഏറ്റവും തെളിച്ചമുള്ള നക്ഷത്രമായ
'അൽഗഫർ' ഉദിക്കുന്നതോടെ ഖത്തറിൽ തണുപ്പ് കൂടും. നവംബർ 11 മുതൽ 13 ദിവസമാണ് അൽ ഗഫർ നക്ഷത്രത്തിൻറെ ഉദയം. വരും ദിവസങ്ങളിൽ മഴക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.'അൽഗഫർ' നക്ഷത്രത്തിന്റെ പ്രത്യക്ഷത സാധാരണയായി കാറ്റും ചെറിയ മഴയും അനുബന്ധിച്ചാണ് കാണപ്പെടുന്നത്. അറേബ്യൻ ഉപദ്വീപിലെ പരമ്പരാഗത കണക്കുകൾ പ്രകാരം ഇത് താപനിലയിൽ വലിയ ഇടിവിന് മുൻസൂചനയാണ്.
ശൈത്യകാലം സാധാരണയായി 40 ദിവസം നീണ്ടുനിൽക്കും. ജനുവരി മധ്യത്തോടെ തണുപ്പ് കുറയുമെന്ന് പ്രതീക്ഷിക്കാം. വടക്കൻ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്താനും തെക്കൻ ഭാഗങ്ങളിൽ 10 ഡിഗ്രി സെൽഷ്യസായി കുറഞ്ഞേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










