02:18pm 11 November 2026
NEWS
അൽ ബലദിയ ഇന്റർസെക്ഷൻ താൽക്കാലികമായി അടയ്ക്കും
11/10/2025  05:44 PM IST
nila
അൽ ബലദിയ ഇന്റർസെക്ഷൻ താൽക്കാലികമായി അടയ്ക്കും

 

ദോഹ: അറ്റകുറ്റ പണികൾക്കായി 
അൽ ബലദിയ ഇന്റർസെക്ഷൻ താൽക്കാലികമായി അടയ്ക്കുമെന്ന്
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു, ഒക്ടോബർ 12-ന് പുലർച്ചെ 12 മുതൽ രാവിലെ 5 വരെ അൽ ബലദിയ ഇന്റർസെക്ഷനിലേക്കുള്ള എല്ലാ വഴികളും താൽക്കാലികമായി പൂർണമായി അടയ്ക്കപ്പെടും.
ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ഈ അടച്ചിടൽ നടപ്പാക്കുന്നത്. റോഡ് മാർക്കിംഗ് ജോലികൾക്കായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്അഷ്ഗാൽ അറിയിച്ചു, ഡ്രൈവർമാർ നിശ്ചിത വേഗപരിധി പാലിക്കണമെന്നും, ലഭ്യമായ എല്ലാ വഴിത്തിരിവുകളും മാറ്റുവഴികളും ഉപയോഗിക്കണമെന്നും, ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സമീപ പ്രദേശങ്ങളിലെ വഴികൾ പ്രയോജനപ്പെടുത്തണമെന്നുംഅഷ്‌ഗാൽഅഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img