
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഏബ്ൾ ട്രേഡിംഗ് ആന്‍റ് കോണ്‍ടേരാക്ടിംഗ് കമ്പനിയിലെ തൊഴിലാളികളുടെയും മാനേജ്മെന്‍റിന്‍റെയുും സംയുകത കൂട്ടായ്മയായ എറോസിന്‍റെ നേതൃത്വത്തില്‍ പുതുവത്സര- വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. എറോസ് ചെയർമാൻ അന്‍സാര്‍ അരിമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇന്ത്യന്‍ ബിസിനസ്സ് ആന്‍റ് പ്രൊഫഷണല്‍ കൌണ്‍സില്‍ പ്രസിഡണ്ട് താഹാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പുതിയ ലോകം വെല്ലുവിളികളുടെതും അതിജീവനത്തിന്‍റെതുമാണെന്നും കൃത്യമായ ആസൂത്രണവും പ്രവര്‍ത്തന പദ്ധതികളുമുളളവര്‍ക്ക് ഇവിടെ കൂടുതല്‍ മുന്നേറാന്‍ സാധിക്കുമെന്നും താഹാ മുഹമ്മദ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അല്‍ ഏബ്ള്‍ മാനേജിംഗ് ഡയരക്ടര്‍ ഖാലിദ് കമ്പളവന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഖത്തറില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ട അല്‍ ഏബ്ള്‍ കമ്പനിയുടെ വിജയത്തില്‍ പ്രധാ പങ്ക് തൊഴിലാളികളാണെന്നും അവരുടെ ക്ഷേമത്തിലും പ്രയാസത്തിലും മാനേജ്മെന്‍റ് ഒപ്പമുണ്ടാവുമെന്നും അദ്ധേഹം പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ത്തിലാധികമായി കമ്പനിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന പതിനേഴ് പേര്‍ക്ക് ചടങ്ങില്‍ പ്രത്യേക ഉപഹാരം സമര്‍പ്പിച്ചു. ഏബ്ള്‍ ഇന്‍റര്‍ നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധീഖ് പുറായിലിന്‍റെ പുതുവത്സര സന്ദേശം റാഷിദ് പുറായില്‍ വായിച്ചു. വിവിധ സെക്ഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള ബെസ്റ്റ് പെര്‍ഫോര്‍മന്സ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മുഹമ്മദ് ബാബു കളളി വളപ്പില്‍, ( ഓപ്പറേഷന്‍സ്), അബ്ദുല്ല അന്‍സാര്‍ പുറായില്‍ (മാര്‍ക്കറ്റിംഗ്), തിലക് രാജ് പ്രജുലി (അക്കൌണ്‍സ്), ശബീബ് പിലാത്തോട്ടത്തില്‍ (ഗാരേജ്), നവാബ് ഹുസൈന്‍ എം.ടി (കണ്‍സ്ട്രക്ഷന്‍), സാലിഹ് തിരുത്തലമ്മല്‍,യശോദരന്‍ എകംബരം, ശങ്കര്‍ കുമാര്‍ സാ, ദിനേഷ് അദികാരി, മിനികേദന്‍ പ്രധാന്‍, ഉസ്മാന്‍ കവാരി, മൈക്ള്‍ സാമി, ഭക്ത ബഹദൂര്‍, എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ വിവിധ അവാര്‍ഡിന് അര്‍ഹരായവര്‍. വിവിധ ഡിപ്പാര്‍ട്ട് മെന്‍റ് മാനേജര്‍മാരായ മുഹമ്മദ് അക്കോട്ട് പറമ്പില്‍, മുജീബ് തെക്കെ തൊടിക, അബ്ദുല്‍ സലീം ഫൈസല്‍ ഇ.കെ, മൊസൈബ് ഹൈദര്‍, മുഹമ്മദ് ജാസ്സിം, ബീരാന്‍ കുട്ടി സി.കെ, ജയദീപ്, അഹ്മദ് ശൈഖ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും എറോസ് ജനറല്‍ കണ്‍വീനര്‍ നവാബ് ഹുസൈന്‍ എം.ടി നന്ദിയും പറഞ്ഞു. ഹാഷിം വാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സാബിര്‍ പാറക്കല്‍, അഹ്മദ് മൂല, ശൈഖ് ശഹീന്‍, നാരായണന്‍ പ്രജുലി,ഷംനാസ് എ.പി, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.











