NEWS
ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്
22/07/2026 03:05 PM IST
ചെറുകര സണ്ണിലൂക്കോസ്

തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.
17 ചാക്കുകളിലായാണ് ഓഫീസില്‍ പണം എത്തിച്ചതെന്നും അക്ഷയ് പറഞ്ഞു.
എന്നാല്‍ ഈ പണം എവിടെ നിന്ന് വന്നു എന്ന് അറിയില്ലെന്ന് അക്ഷയ് പറഞ്ഞു. ഓഫീസിലെ സിസിടിവി ഓഫാക്കാൻ തനിക്ക് സമ്മർദം ഉണ്ടായിരുന്നതായി അക്ഷയ് പറഞ്ഞു. തനിക്ക് ഭീഷണി ഉണ്ടെന്നും എന്ത് സംഭവിച്ചാലും സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാകും അതിന് ഉത്തരവാദികള്‍ എന്നും മുൻ തൃശൂർ ബിജെപി ഓഫീസ് സെക്രട്ടറി അക്ഷയ് കൂട്ടിച്ചേർത്തു. താൻ അവിടെ തുടർന്നല്‍ അവർക്ക് ഭീഷണിയാകും എന്നത് കൊണ്ടാണ് തന്നെ പറഞ്ഞ് വിട്ടതെന്നും അക്ഷയ് ആരോപിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











