
ദോഹ: ഖത്തർ ദേശീയ ടീം നായകനും അൽ സദ്ദിന്റെ സൂപ്പർ താരവുമായ അക്രം അഫീഫിന്റെ സമീപകാലത്തെ റെക്കോർഡ് പ്രകടനം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. അവസാനമായി കളിച്ച 13 മത്സരങ്ങളിൽ നിന്ന് മാത്രം 23 ഗോൾ പങ്കാളിത്തമാണ് (10 ഗോളുകൾ, 13 അസിസ്റ്റുകൾ) അഫീഫ് സ്വന്തമാക്കിയത്. അതായത് ഓരോ 49 മിനിറ്റിലും ഒരു ഗോൾ വീതം അഫീഫിന്റെ നീക്കങ്ങളിലൂടെ പിറക്കുന്നു എന്ന് സോഫാസ്കോർ (SofaScore) കണക്കുകൾ വ്യക്തമാക്കുന്നു.അഫീഫിന്റെ പ്രകടനം അവിശ്വസനീയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പല താരങ്ങൾക്കും രണ്ട് സീസൺ കൊണ്ട് പോലും നേടാനാകാത്ത നേട്ടമാണ് അഫീഫ് വെറും 13 മത്സരങ്ങളിൽ സ്വന്തമാക്കിയത്. ആധുനിക കാലത്തെ ഏറ്റവും മികച്ച അറബ് താരങ്ങളിൽ ഒരാളായ അഫീഫ് ഒരു ചരിത്രപുരുഷനായി മാറിക്കൊണ്ടിരിക്കുകയാണെന്ന്ഈജിപ്ഷ്യൻ സ്പോർട്സ് അനലിസ്റ്റ്അഹമ്മദ് അൽ ഷെനാവിഅഭിപ്രായപെട്ടു.അറബ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ അപൂർവ്വമായ 'കംപ്ലീറ്റ് പ്ലെയർ' (Complete Player) എന്നാണ് മുറാദ് സൈഫി
അഫീഫിനെ വിശേഷിപ്പിച്ചത്.അക്രം അഫീഫ് ഒരു ടീം തന്നെയാണ്, അദ്ദേഹമാണ് ഏഷ്യയിലെ മികച്ച താരമെന്ന്ഫഹദ് അൽ ശഹ്രികുറിച്ചു.അറബ്-ഏഷ്യൻ ഫുട്ബോൾ രംഗത്തെ ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് ഖത്തർ താരം അക്രം അഫീഫ് ഉയർന്നുകഴിഞ്ഞു.











