
എറണാകുളം : പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടന്ന അഖില കേരള ധീവര സഭ ജില്ലാ സമ്മേളനം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ മുൻ എം എൽ.എ ഉദ്‌ഘാടനം ചെയ്തു. ഏറെ പ്രയാസങ്ങളെ തരണം ചെയ്ത് ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണ് ധീവര സഭ. ഒന്നിച്ച് നിന്ന് നേടിയെടുത്തതാണ് ഇന്നനുഭവിക്കുന്ന എല്ലാ അനുകൂല്യങ്ങളും. മാറി മാറി വരുന്ന സർക്കാർ അവഗണനകൾക്കിടയിലും ആനുകൂല്യങ്ങളും ആവശ്യങ്ങളും നേടിയെടുക്കാൻ ഒന്നിച്ചു മുന്നേറണമെന്നും,കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണകക്ഷികളുടെ താല്പര്യത്തിനനുസരിച്ച് അവരുടെ തൊഴിലാളി സംഘടനകൾ നിലപാട് എടുക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കാൻ ധീവര സഭ ശക്തമായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേരള രഞ്ജി ക്രിക്കറ്റ് താരം എം കെ നിധീഷിനെ സഭ ജനറൽ സെക്രട്ടറി ആദരിച്ചു. തെക്കൻ പറവൂർ വാലസമുദായോദ്ധാ രണി പരസ്പര സഹായ സംഘം വക ഉദയംപേരൂർ പഞ്ചായത്തിന് മത്സ്യ മാർക്കറ്റ് നടത്തുന്നതിന് താല്കാലികമായി വിട്ടുകൊടുത്ത 15 സെന്റ് സ്ഥലം മാർക്കറ്റ് ടി സ്ഥലത്തു നിന്നും മാറ്റിയ സാഹചര്യത്തിൽ . സംഘത്തിന് തിരിച്ചു നല്കാൻ സർക്കാർ നടപടി സ്വീകരിക്കണം എന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു.ജില്ലാ പ്രസിഡണ്ട് കെ വി സാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി വാരിജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.വി ഷാജി സ്വാഗതവും, പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സഭ സംസ്ഥാന സെക്രട്ടറി കെ.കെ തമ്പി, സംസ്ഥാന മഹിളാ സഭ സെക്രട്ടറി സുലഭ പ്രദീപ്, സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പി എം സുഗതൻ, യുവജനസഭ സംസ്ഥാന സെക്രട്ടറി പി.എസ് ഷമ്മി, ടി കെ സോമനാഥൻ,പി കെ കാർത്തികേയൻ, പി എസ് ഷൈജു,എം പി രാധാകൃഷ്ണൻ, എം കെ രാജേന്ദ്രൻ, ടി എസ് സനിൽ കുമാർ, കെ സി ഗോപാലകൃഷ്ണൻ, വിമല ശിവപ്രസാദ്, രസ്ന ശശിധരൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മഞ്ജുള നടരാജൻ നന്ദിയും പറഞ്ഞു.
Photo caption : അഖില കേരള ധീവര സഭ എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.എം കെ രാജേന്ദ്രൻ, എ വി ഷാജി, കെ കെ തമ്പി, കെ വി സാബു,എം വി വാരിജാക്ഷൻ,പി എം സുഗതൻ, ടി കെ സോമനാഥൻ, സുലഭ പ്രദീപ്, പി കെ കാർത്തികേയൻ, എ ആർ ശിവജി എന്നിവർ മുൻനിരയിൽ.