03:45am 09 September 2026
NEWS
എൻ ഡി ഏ സ്ഥാനാർത്ഥി എം.വി. ഗോപകുമാറിന് അഖില കേരള വിശ്വകർമ്മ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു
04/04/2026  05:46 PM IST
nila
എൻ ഡി ഏ സ്ഥാനാർത്ഥി എം.വി. ഗോപകുമാറിന് അഖില കേരള വിശ്വകർമ്മ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു

ചെങ്ങന്നൂർ: നിയോജക മണ്ഡലം നാഷണൽ ഡെമോക്രറ്റിക് അലയൻസ് എൻ ഡി ഏ സ്ഥാനാർത്ഥി എം.വി. ഗോപകുമാറിന് അഖില കേരള വിശ്വകർമ്മ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ എഴുപത്തിയഞ്ചു വർഷക്കാലമായി പാർശ്വവൽക്കരിക്കപ്പെട്ട വിശ്വകർമ്മ സമുദായത്തിനു അർഹതപ്പെട്ടതൊന്നും ലഭ്യമാക്കുന്നതിനു സംസ്ഥാനം ഭരിച്ച.ഇടതു വലതു സർക്കാരു കളൊന്നും തയ്യാറായിട്ടില്ല.

വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിതമായ ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് യുഡിഫന്റ് സർക്കാരിന്റെ കാലത്ത് സമർപ്പിക്കപ്പെട്ടു

 എന്നാൽ എൽ.ഡി.ഫ് സർക്കാർ അതു പഠിച്ചു എന്നു വരുത്തിത്തീർത്തു തള്ളിക്കളഞ്ഞ നിലപാട് പ്രധിഷേധാർഹമാണ് ഇരുമുന്നണികളും വിശ്വകർമ്മജരോട് ചിറ്റമനയം കാട്ടി വഞ്ചിക്കുകയാണ് ചെയ്തിട്ടുള്ളത് ആയതിനാൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മാവേലിക്കര ചെങ്ങന്നൂർ താലൂക്കുകളിലെ വിശ്വകർമ്മജർ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ
എൻ ഡി ഏ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം വി ഗോപകുമാറിനു അഖില കേരള വിശ്വകർമ്മ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു..


മാവേലിക്കര യൂണിയൻ പ്രസിഡന്റ് എം എൻ
 വിജയൻ ചെന്നിത്തലയുടെ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ
ഏ കെ വി എം എസ്
സംസ്ഥാന ജനറൽ സെക്രട്ടറി 
എം വി രാജഗോപാൽ ഉത്ഘാടനം ചെയ്തു..

ചെങ്ങന്നൂർ താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ്  പി കെ
സുശീലൻ മാന്നാർ... 238)o നമ്പർ ശാഖാ പ്രസിഡന്റ്  കെ വി
വിനീത്, പി കെ
 ജയരാജൻ.. ഹരിദാസ് പേരിശ്ശേരി... രാജീവ് തിരുവൻവണ്ടൂർ എന്നിവർ 
പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img