
ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സഹ അഷ്റഫ് എന്നിവർ വാർത്താസമ്മേളനം നടത്തുന്നു .
കൊച്ചി: എഥനോൾ കലർന്ന ഇന്ധന വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദശലക്ഷക്കണക്കണിന് വാഹന ഉടമകളിൽ ആശങ്ക പരാത്തിയിട്ടുണ്ടെന്നും ഇതിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സംസ്ഥാനത്തെ പമ്പുടമകളാണെന്നും പെട്രോൾ പമ്പുടമകളുടെ സംഘടനയായ ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ( എ കെ എഫ് പി ടി ) . അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർന്ന പെട്രോൾ വിതരണം ചെയ്യുന്നുവെന്ന കർണാടക സർക്കാരിന്റെ പരിശോധന ഫലം കേരളത്തിലും ആശങ്ക പടർത്തിയിട്ടുണ്ട്. ഇത് പമ്പ് ജീവനക്കാരും വാഹനഉടമകളും തമ്മിൽ പലയിടത്തും തർക്കത്തിന് കാരണമാകുന്നു. ഇതിനു പിന്നാലെ കേരളത്തിലും സിവിൽ സപ്ലൈസ് വകുപ്പ് മുൻകൈയെടുത്ത് സാമ്പിൾ എടുത്തു. പത്ത് ദിവസത്തിനകം പരിശോധനാഫലം പുറത്തുവരുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ പരിശോധനാഫലം പുറത്ത് വന്നിട്ടില്ലെന്ന് എ കെ എഫ് പി ടി പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സഹ അഷ്റഫ് എന്നിവർ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചു.താരതമ്യ പഠനത്തിനായി എഥനോൾ കലരാത്ത പെട്രോൾ നൽകണമെന്ന സർക്കാർ ആവശ്യം എണ്ണകമ്പനികൾ അംഗീകരിക്കാത്തതാണ് പരിശോധന ഫലം വൈകാൻ കാരണമെന്നാണ് സർക്കാരിൻ്റെ ഭാഷ്യം. റിഫൈനറികളിൽ നിന്ന് കൊടുക്കുന്നത് ശുദ്ധമായ പെട്രോൾ ആണെന്ന് കേന്ദ്രമന്ത്രി പറയുന്നു. ശുദ്ധമായ പെട്രോൾ ആണെങ്കിൽ സാമ്പിൾ കൊടുക്കാൻ എണ്ണക്കമ്പനികൾ മടിക്കുന്നത് എന്തിനാണെന്ന് നേതാക്കൾ ചോദിച്ചു. റിഫൈനറികളിൽ അല്ല വിതരണ കേന്ദ്രത്തിലാണ് ബ്ലെൻഡിങ് നടക്കുന്നത്. അത് കൊണ്ട് വിതരണ കേന്ദ്രങ്ങളിലും അവിടെ നിന്ന് പുറപ്പെടുന്ന ടാങ്കറുകളിലുമാണ് പരിശോധന നടത്തേണ്ടത്. വിതരണ കേന്ദ്രത്തിൽ നിന്ന് ടാങ്കറുകളിൽ എത്തിക്കുന്ന ഇന്ധനത്തിന്റെ ഡെൻസിറ്റി, അതിൽ വെള്ളം കലർന്നിട്ടുണ്ടോ എന്നിവ മാത്രമേ പമ്പുകൾക്ക് പരിശോധിക്കാൻ കഴിയൂ. ഐ ഒ സി, എച്ച് പി സി, ബിപിസി കമ്പനികൾ നേരിട്ട് നടത്തുന്ന പമ്പുകളിൽ നിന്നും സിവിൽ സപ്പ്ളൈസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പമ്പുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടില്ല. നയാരാ, ജിയോ ബിപി തുടങ്ങിയ പമ്പുകളിൽ പെട്രോളിന് 5 രൂപ വരെ കൂടുതലാണെങ്കിലും എഥനോൾ കുറവാണെന്ന ധാരണയിൽ ഇത്തരം പമ്പുകളിൽ കച്ചവടം വർധിക്കുന്നുണ്ട്. എന്നാൽ പൊതുമേഖലാ എണ്ണ കമ്പനികളുടെ കച്ചവടം കുറയുന്നുമുണ്ട്. പൊതുമേഖലാ എണ്ണകമ്പനികൾ തകർക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.പമ്പുടമകളെ സംശയനിഴലിൽ നിർത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ടെര്മിനലുകളിൽ നിന്ന് കൊടുത്തുവിടുന്ന ഇന്ധനം നല്കാൻ മാത്രമേ പമ്പുകൾക്ക് കഴിയൂ. എഥനോൾ സാന്നിധ്യത്തിന്റെ പേരിൽ ഏതെങ്കിലും ഒരു പമ്പുടമയ്ക്കെതിരെ നടപടി വന്നാൽ സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പാമ്പുകളും അടച്ചിടുമെന്ന് എ കെ എഫ് പി ടി നേതാക്കൾ മുന്നറിയിപ്പ് നൽകി. 2025 ജനുവരിക്ക് മുൻപ് ഇറങ്ങിയ വാഹനങ്ങളുടെ എഞ്ചിൻ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമല്ലെന്നും ഇവർ വ്യക്തമാക്കി.പെട്രോളിലെ എഥനോൾ സാന്നിധ്യം സംബന്ധിച്ച വാഹനഉടമകളുടെ ആശങ്ക ദൂരീകരിക്കപ്പെടണം. അതിനായി സർക്കാർ ആവശ്യപ്പെട്ടപ്രകാരം എണ്ണകമ്പനികൾ എഥനോൾ കലരാത്ത ഇന്ധനം നൽകാൻ എണ്ണക്കമ്പനികൾ തയാറാകണമെന്നും ടോമി തോമസും സഫ അഷ്റഫും ആവശ്യപ്പെട്ടു. സർക്കാരും എണ്ണക്കമ്പനികളും യോജിച്ച് ഇതിന് പരിഹാരമുണ്ടാക്കണമെന്നും എ കെ എഫ് പി ടി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Photo Courtesy - Google










