04:38am 11 November 2026
NEWS
കൂടോത്രമൊക്കെ കോൺഗ്രസിന്റെ ചരിത്രമാണെന്ന് എ.കെ. ബാലൻ
09/08/2025  01:27 PM IST
nila
കൂടോത്രമൊക്കെ കോൺഗ്രസിന്റെ ചരിത്രമാണെന്ന് എ.കെ. ബാലൻ

കൂടോത്രമൊക്കെ കോൺഗ്രസിന്റെ ചരിത്രമാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. എം വി ​ഗോവിന്ദൻ ജ്യോത്സ്യനെ കാണാൻ പോയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം വി ​ഗോവിന്ദൻ സമയം നോക്കാനല്ല പോയതെന്നും ജോത്സ്യന്മാരുടെ വീടുകളിൽ പോകുന്നതും അവരുമായി ബന്ധമുണ്ടാകുന്നതും സാധാരണയാണെന്നും എ കെ ബാലൻ പറഞ്ഞു. 

എന്റെ മണ്ഡലത്തിൽ എത്ര ജോത്സ്യന്മാരുണ്ട്. ഞാൻ എത്ര ആൾക്കാരുടെ വീട്ടിൽ പോയിട്ട് വോട്ടുചോദിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണനിലയിലുള്ളതല്ലേ. ജ്യോതിഷന്മാരുടെ വീട്ടിൽ കയറാൻ പാടില്ലെന്നോ ? സമയം നോക്കാൻ ഞങ്ങളുടെ പാർട്ടിയിലെ ആരും പോയിട്ടില്ല. അതിന്റെ അർഥം വീട്ടിൽ കയറിക്കൂടാ എന്നുള്ളതല്ല. - എ കെ ബാലൻ പറഞ്ഞു.

അതേസമയം ജ്യോതിഷവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസമിതിയിൽ ഒരു വിമർശവുമുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചില നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസമിതി യോഗത്തിൽ വിമർശനമുണ്ടായല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img