
തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് ബാല സംവിധാനം ചെയ്തിരിക്കുന്ന 'വണങ്ങാൻ' എന്ന ചിത്രവും, മകിഴ് തിരുമേനി സംവിധാനത്തിൽ അജിത്ത് നായകനാകുന്ന 'വിടാമുയർച്ചി' എന്ന ചിത്രവും റിലീസാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ 'വിടാമുയർച്ചി' പൊങ്കൽ റിലീസിലിരുന്നു പിന്മാറി. ഈ പ്രഖ്യാപനം പുറത്തുവന്നതോടെ മറ്റുള്ള ആറേഴു സിനിമകളാണ് ഇപ്പോൾ പൊങ്കൽ റിലീസിന് ഒരുങ്ങി വരുന്നത്. ഇതിൽ എത്ര ചിത്രങ്ങൾ റിലീസാകും എന്നുള്ളത് സംബന്ധമായി കൃത്യമായ കണക്കുകൾ ഒന്നും ഇല്ല.പൊങ്കൽ റിലീസിലിരുന്ന് 'വിടാമുയർച്ചി' പിൻമാറിയതിനെ തുടർന്ന് ഈ ചിത്രം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, അതായത് ജനുവരി 25-ന് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. 'വിടാമുയർച്ചി' ഈ മാസം റിലീസാകുമെന്നുള്ള വാർത്ത പുറത്തുവന്നതോടെ അജിത്ത് നായകനാകുന്ന മറ്റൊരു സിനിമയായ ‘ഗുഡ് ബാഡ് അഗ്ലി’യുടെ റിലീസ് ഡേറ്റും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ച് ‘ഗുഡ് ബാഡ് അഗ്ലി’ തമിഴ് പുതുവർഷ പിറപ്പിനോടനുബന്ധിച്ച് ഏപ്രിൽ 10-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അജിത്ത്. വിജയ് എന്നിവരുടെ ചിത്രങ്ങൾ റിലീസാകുമ്പോൾ മറ്റുള്ള മുൻനിര നായകന്മാരുടെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ അധികമാരും മുൻവരാറില്ല. എന്നാൽ തമിഴ് പുതുവർഷ ഉത്സവത്തിനോടനുബന്ധിച്ച് ധനുഷ് തന്റെ 'ഇഡ്ലി കടൈ'യെ ഏപ്രിൽ 10-ന് റിലീസ് ചെയ്യാൻ തീരുമാനിച്ച് അതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അങ്ങിനെ അജിത്തിന്റെ 'വിടാമുയർച്ചി'യും, ധനുഷിന്റെ 'ഇഡ്ലി കടൈ'യും നേർക്ക് നേർ കൊമ്പു കോർക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കാർത്തിക് സുബുരാജ്, സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'റെട്രോ' എന്ന സിനിമയെയും ആ ദിവസം റിലീസ് ചെയ്യാനുള്ള തയാറെടുപ്പുകൾ നടന്നു വരികയാണെന്നുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അങ്ങിനെ സൂര്യയുടെ 'റെട്രോ'യും അതേ ദിവസം റിലീസാകുകയാണെങ്കിൽ അജിത്ത്, ധനുഷ്, സൂര്യ എന്നിവർക്കിടയിൽ ഒരു ത്രികോണ മത്സരമായിരിക്കും നടക്കുക. ഈ മൂന്ന് സിനിമകളും അതത് താരങ്ങളുടെ ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുമാണ്.
Photo Courtesy - Google











