06:22pm 18 April 2026
NEWS
15 വർഷങ്ങൾക്ക് ശേഷം അജിത്തും, ശരണും വീണ്ടും ഒന്നിക്കുന്നു..
01/07/2025  01:09 PM IST
News Desk
15 വർഷങ്ങൾക്ക് ശേഷം അജിത്തും, ശരണും വീണ്ടും ഒന്നിക്കുന്നു...

 

ഒരു കാലത്ത് നടൻ അജിത്തും, സംവിധായകൻ ശരണും വിജയകരമായ ജോഡിയായിരുന്നു. 'കാതൽ മന്നൻ',  'അമർക്കളം', അട്ടകാസം' 'അസൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകിയത് അജിത്തും, ശ രണും ചേർന്നായിരുന്നു . 2010-ൽ റിലീസായ 'അസൽ' എന്ന ചിത്രത്തിന് ശേഷം അതായത് ഏകദേശം 15 വർഷത്തിന് ശേഷം ഈ ജോഡി വീണ്ടും കൈകോർക്കാനിരിക്കുകയാണ് എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ, ശരൺ അജിത്തിനെ കണ്ടുമുട്ടി ഒരു കഥ പറഞ്ഞു. അത് അജിത്തിന് ഇഷ്ടപ്പെട്ടു. അതിനാൽ ശരണിന് വീണ്ടും ഒരു വിജയം   നൽകുന്നതിനായി ഈ ചിത്രത്തിൽ അഭിനയിക്കാൻ അജിത്ത് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
  അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത ആദിക് രവിചന്ദ്രൻ തന്നെയാണ് അജിത്തിന്റെ അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത്. ഇത് അജിത്തിന്റെ 64-ാമത്തെ ചിത്രമാണ്. ഇതിന് ശേഷം അജിത്തിന്റെ 65-ാമത്തെ ചിത്രമായിരിക്കും ശരൺ സംവിധാനം ചെയ്യുക എന്നാണ് പറയപ്പെടുന്നത്. ശരൺ ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. അതിനാൽ സിനിമയിൽ തന്റെ വളർച്ചക്ക് കാരണമായി സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ ശരണിന് സഹായം ചെയ്യാൻ തീരുമാനിച്ചതാണ് അജിത്ത് ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img