
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ളി'യാണ്. ഈ ചിത്രത്തിനെ തുടർന്ന് അജിത്ത് അഭിനയിക്കുന്ന അടുത്ത ചിത്രവും ആധിക് രവിചന്ദ്രൻ തന്നെയാണ് സംവിധാനം ചെയ്യുന്നതെന്നും, ഈ ചിത്രം ഷാലിനി അജിത്താണ് നിർമ്മിക്കുന്നത് എന്നുള്ള വാർത്തയും ഇന്നലെ നൽകിയിരുന്നു. ഈ സാചര്യത്തിലാണ് ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുന്നത്. അതനുസരിച്ച് ഈ സിനിമക്ക് 'ഡെയർ ഡെവിൽ' എന്നാണ് പേരിട്ടിരിക്കുന്നത്! ചിത്രത്തിന് അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം നൽകുന്നത്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം ചെയ്യുന്നത്. 'ബ്രവ്ഹേർട്സ് പ്രൊഡക്ഷൻസ്' എന്ന ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ അജിത്ത് രണ്ടു കഥാപാത്രങ്ങളിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. ഇതിൽ അജിത്തിനൊപ്പം അഭിനയിക്കാനിരിക്കുന്ന മറ്റുള്ള താരങ്ങൾ കുറിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു നായകിയായി അഭിനയിക്കുന്നത് കയാധു ലോഹറാണ് എന്ന് പറയപ്പെടുന്നുണ്ട്. അടുത്ത് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമത്രേ.
Photo Courtesy - Google










