03:03am 21 September 2026
NEWS
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു
28/01/2026  09:59 AM IST
nila
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ(66) വിമാനാപകടത്തിൽ മരിച്ചു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിലെ എയർസ്ട്രിപ്പിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. വിമാനം പൂർണമായും കത്തിയെരിഞ്ഞു. 

അജിത് പവാറും ഉൾപ്പെടെ ആറ് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറുകയായിരുന്നു. അജിത് പവാറിൻറെ ജന്മനാട്ടിലാണ് അപകടം ഉണ്ടായത്.

അജിത് പവാറിന്റെ സ്വകാര്യ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം പൂർണമായി കത്തിനശിച്ചു. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബാരാമതിയിൽ ഇന്ന് അജിത് പവാറിന് 4 പൊതുയോഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹമെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img