10:03am 29 April 2026
NEWS
മുൻ പ്രതിരോധസെക്രട്ടറിയെ യുപിഎസ്‌സി ചെയർമാനായി നിയമിച്ച് കേന്ദ്രസർക്കാർ
14/05/2025  06:47 AM IST
nila
മുൻ പ്രതിരോധസെക്രട്ടറിയെ യുപിഎസ്‌സി ചെയർമാനായി നിയമിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: യുപിഎസ്‌സി ചെയർമാനായി മുൻ പ്രതിരോധസെക്രട്ടറി അജയ് കുമാറിനെ നിയമിച്ച് കേന്ദ്രസർക്കാർ. പ്രീതി സുദന്റെ കാലാവധി ഏപ്രിൽ 29-ന് പൂർത്തിയായ സാഹചര്യത്തിലാണ് അജയ് കുമാറിനെ  യുപിഎസ്‌സി ചെയർമാനായി നിയമിച്ചത്. കേരള കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാർ. 

അജയ് കുമാർ 2019 ഓഗസ്റ്റ് 23 മുതൽ 2022 ഒക്ടോബർ 31 വരെ പ്രതിരോധസെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള പദവികൾ വഹിച്ചിട്ടുണ്ട്‌. ഉത്തർപ്രദേശ് സ്വദേശിയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img