04:14am 19 October 2026
NEWS
എഐവൈഎഫ് ചെങ്ങന്നൂർ മണ്ഡലം സമ്മേളനം
18/10/2026  08:16 PM IST
nila
എഐവൈഎഫ് ചെങ്ങന്നൂർ മണ്ഡലം സമ്മേളനം

ചെങ്ങന്നൂർ: രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ടി.ടി. ജിസ്‌മോൻ പറഞ്ഞു. യുവജനങ്ങൾ നേരിടുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, വർഗീയത, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭങ്ങൾക്ക് എഐവൈഎഫ് നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
എഐവൈഎഫിന്റെ ചെങ്ങന്നൂർ മണ്ഡലം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂർ മാർക്കറ്റ് റോഡിൽ നടന്ന പൊതുസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് രാജേഷ് എം.കെ. അധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം എഐവൈഎഫ് ദേശീയ സമിതി അംഗം ടി.എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷുഹൈബ് മുഹമ്മദ്, സിപിഐ മണ്ഡലം സെക്രട്ടറി ആർ. സന്ദീപ്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ,എഐഎസ്എഫ് സംസ്ഥാന ജോ സെക്രട്ടറി അസ്‌ലം ഷാ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അംജാദ് സുബൈർ, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. മണിക്കുട്ടൻ, പി.ആർ. പ്രദീപ് കുമാർ, എം.എസ്. സാദത്ത് എന്നിവർ സംസാരിച്ചു.
ഉത്തരപ്പള്ളി നദി പുനരുജ്ജീവിപ്പിക്കണമെന്നും നാടിന്റെ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ പ്രമേയത്തിലൂടെ എഐവൈഎഫ് ചെങ്ങന്നൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി രാജേഷ് എം.എസ്. (പ്രസിഡന്റ്), മെൽക്കി ഉമ്മൻ (വൈസ് പ്രസിഡന്റ്) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി വിനീത് വി. നായർ, ഇന്ദ്രജിത്ത്, ഉണ്ണികൃഷ്ണൻ, ടി.ആർ. രതീഷ്, സ്മിത്ത് പി. എന്നിവരെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img