NEWS
സപ്ലൈകോയിലെ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കണം എ ഐ ടി യു സി
18/07/2026 07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: സപ്ളൈകൊയിലെ രാഷ്ട്രീയപ്രേരിത സ്ഥലം മാറ്റങ്ങൾക്കെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് സപ്ളൈകൊ എംപ്ലോയീസ് അസോസിയേഷൻ ( എ ഐ ടി യു സി ) സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് പ്രസ്താവിച്ചു.സ്ഥാപനത്തിലെ ഭരണകക്ഷി നേതാക്കളുടെ ഇഷ്ടാനുസരണം മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടുള്ള സ്ഥലം മാറ്റങ്ങളാണ് സപ്ളൈകൊ മേധാവികൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിന്നിട്ട പത്ത് വർഷം സ്ഥലം മാറ്റങ്ങൾ സംബന്ധിച്ച് യാതൊരു പരാതികളും സപ്ളൈ കൊയിൽ ഉയർന്നിരുന്നിയെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു.
സ്ഥലം മാറ്റത്തിന് ഭരണകക്ഷി യൂണിയൻ നേതാക്കളുടെ ലേലം വിളിയും ആരംഭിച്ചതായി അദ്ദേഹം ആക്ഷേപിച്ചു.ഇതിനെതിരെ ജൂലൈ 21 ന് ഹെഡ് ഓഫീസ് ധർണ്ണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











