
നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി)ജില്ലാ കൗൺസിൽ യോഗം കൺസ്ട്രക്ഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി : ക്ഷേമനിധി ബോർഡുകളിൽ ചേർന്ന് വർഷങ്ങളോളം അംശദായം അടച്ച തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ലഭിക്കുന്നു എന്ന കാരണത്താൽ സർക്കാർ നൽകുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ നിഷേധിക്കരുതെന്നും പൂർണമായും രണ്ടു പെൻഷനും അർഹതയുള്ള തൊഴിലാളികൾക്ക് നൽകാൻ നടപടി ഉണ്ടാകണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിലേക്കുള്ള സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും സെസ് പിരിവിലെ ഉദ്യോഗസ്ഥ വീഴ്ചമൂലം നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്.ഈ സാഹചര്യത്തിൽ സെസ് പിരിക്കുന്നതിനുള്ള പൂർണ ചുമതല സെക്രട്ടറിമാർക്ക് നൽകിയുള്ള ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കണമെനന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നിർമ്മാണ തൊഴിലാളി പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് 16 മാസത്തെ കുടിശികയാണ് നിലവിലുള്ളത് ഇത് നൽകാൻ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗം കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി പി മുരളി ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി വി ശശി അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം പി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി ഇടപ്പള്ളി പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായ ടി എൻ ദാസ്, എ പി ഷാജി, ജോയ് പീറ്റർ, കെ ജെ ഫ്രാൻസിസ്, സി കെ പരമു എന്നിവർ സംസാരിച്ചു
Photo Courtesy - Google








