
എഐടിയുസിയുടെ 106 -മത് സ്ഥാപക ദിനാചരണം എറണാകുളത്ത് ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്‌ഘാടനം ചെയ്യുന്നു .
കൊച്ചി :എഐടിയുസിയുടെ 106 -മത് സ്ഥാപക ദിനാചരണവും എഐടിയുസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ അനുസ്മരണവും എഐടിയുസി ഭരണഘടനാ സംരക്ഷണദിനമായി ആചരിച്ചു . ജില്ലയിൽ 14 മണ്ഡലം കേന്ദ്രങ്ങളിലും യുണിറ്റ് തലത്തിലും വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലും പതാക ഉയർത്തുകയും തൊഴിലാളികൾ ഭരണഘടന പ്രതിജ്ഞയെടുക്കുകയും ചെയ്തു. എറണാകുളത്ത് എഐടിയുസി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി കെ എൻ ഗോപി പതാക ഉയർത്തി ഉദ്‌ഘാടനം ചെയ്തു. എറണാകുളം മണ്ഡലം സെക്രട്ടറി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി വി ചന്ദ്രബോസ്, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം പി രാധാകൃഷ്ണൻ ,വിവിധ സംഘടനാ നേതാക്കളായ ബാബു കടമക്കുടി, ഷാജി ഇടപ്പള്ളി, എസ് ശ്രീജിത്ത് , പി എ സമദ്, ബിജു പനങ്ങാട് എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google









