
വിവാഹമോചന വാർത്തകൾക്കിടെ ഐശ്വര്യയും അഭിഷേകും അവധി ആഘോഷത്തിന്റെ തിരക്കിൽ. പുതുവർഷ അവധി ആഘോഷങ്ങൾക്ക് ശേഷം മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ദമ്പതികളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മകൾ ആരാധ്യയും ഇവർക്കൊപ്പമുണ്ടായിരുന്നു.
പുതുവർഷ അവധി ആഘോഷങ്ങൾക്ക് ശേഷം മകൾ ആരാധ്യ ബച്ചനൊപ്പം മുബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയതോടെ പാപ്പരാസികൾ താരദമ്പതികളെ പൊതിയുകയായിരുന്നു. അഭിഷേകും ഐശ്വര്യയും മകൾക്കൊപ്പം വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. അഭിഷേക് ബച്ചൻ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്നതും ഐശ്വര്യയും ആരാധ്യയും പുറകെ എത്തുന്നതും വീഡിയോയിൽ കാണാം. കാറിനടുത്തേക്ക് നടക്കുമ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എടുക്കാനായി ചേർന്നു നിൽക്കുമോ എന്ന് പാപ്പരാസികൾ അഭിഷേകിനോട് ചോദിക്കുന്നുണ്ട്. എന്നാൽ അഭിഷേക് ഇത് അവഗണിക്കുകയായിരുന്നു. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നാണ് ഐശ്വര്യ മടങ്ങിയത്.
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിച്ച് കാലമേറെയായി. അംബാനി കല്യാണത്തിലടക്കം പ്രധാന ചടങ്ങുകളിലും വേദികളിലും ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ഇത്തരം വാർത്തകൾക്ക് ബലമേകി. പിന്നാലെ ആരാധ്യയുടെ പിറന്നാളിന് ആശംസകൾ നേർന്നുള്ള പോസ്റ്റിൽ അഭിഷേകിനൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്താതിരുന്നതും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും അവധിയാഘോഷത്തിന് ശേഷം മടങ്ങിയെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.











