01:48am 07 September 2026
NEWS
ഐശ്വര്യ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാമത് ഓണാഘോഷവും
20/09/2025  09:06 PM IST
nila
ഐശ്വര്യ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാമത് ഓണാഘോഷവും

വെൺമണി: ഐശ്വര ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാമത് ഓണാഘോഷവും ഒക്ടോബർ 4 ശനിയാഴ്ച വെൺമണി മുളമുക്കിൽ നടക്കും.  രാവിലെ 7 മണിക്ക് പതാക ഉയർത്തൽ 8 മണി മുതൽ കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനത്തിൽ ക്ളബ്ബ് പ്രസിഡണ്ട് അഭിലാഷ് ഏ അദ്ധ്യക്ഷത വഹിക്കും. കവിയും ഗാന രചയിതാവുമായ സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ സാം കെ ചാക്കോ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 8 മുതൽ വെൺമണി പാക്കനാർകൂട്ടം നാടൻ പാട്ട് കലാ സമിതി അവതരിപ്പിക്കുന്ന പരുന്താട്ടം. രാത്രി 10 മണിക്ക് ഐശ്വര്യയുടെ മെഗാ ഷോയും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.