12:42am 10 November 2026
NEWS
വിമാന സുരക്ഷയിൽ പൈലറ്റിനൊപ്പം നിർണായക പങ്കുവഹിച്ച് എയർ ട്രാഫിക് കൺട്രോളർമാർ: മനസ്സ് തുറന്ന് അമാനി അൽ സുലൈത്തി
26/07/2026  12:19 PM IST
NILA
വിമാന സുരക്ഷയിൽ പൈലറ്റിനൊപ്പം നിർണായക പങ്കുവഹിച്ച് എയർ ട്രാഫിക് കൺട്രോളർമാർ: മനസ്സ് തുറന്ന് അമാനി അൽ സുലൈത്തി

 


​ദോഹ:വിമാനയാത്രകളിൽ പൈലറ്റിന് മാത്രമാണ് പൂർണ്ണ ഉത്തരവാദിത്തമെന്ന പൊതുധാരണ തെറ്റാണെന്നും, വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതമായ യാത്രയിൽ എയർ ട്രാഫിക് കൺട്രോളർമാർ വഹിക്കുന്ന പങ്ക് അതിനിർണായകമാണെന്നും വ്യക്തമാക്കി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ എയർ ട്രാഫിക് കൺട്രോളറും പരിശീലകയുമായ അമാനി ഖാലിദ് അൽ സുലൈത്തി. ഖത്തർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ വ്യോമയാന മേഖലയിലെ തൻ്റെ അനുഭവങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ സേവനവും പങ്കുവെച്ചത്.ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെൻ്ററിൽ ജോലി ചെയ്യുന്ന അമാനി, കേവലം സാങ്കേതികപരമായ ഒന്ന മാത്രമല്ല തങ്ങളുടെ ജോലിയെന്നും അതിന് വലിയൊരു മാനുഷിക തലമുണ്ടെന്നും ചൂണ്ടിക്കാട്ടി.
​ദിവസവും നൂറുകണക്കിന് വിമാനങ്ങളുടെയും ആയിരക്കണക്കിന് യാത്രക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കുന്നത്. വലിയ ഉത്തരവാദിത്തവും ഉയർന്ന ജോലിസമ്മർദ്ദവും നിറഞ്ഞ ഷിഫ്റ്റ് സമ്പ്രദായത്തിലൂടെയാണ് ഓരോ എയർ ട്രാഫിക് കൺട്രോളറും കടന്നുപോകുന്നതെന്ന്അമാനി അൽ സുലൈത്തിപറഞ്ഞു.ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ പൈലറ്റാണ് വിമാനത്തിൻ്റെ പൂർണ്ണ ചുമതലക്കാരൻ എന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ യഥാർത്ഥത്തിൽ പൈലറ്റിനെ തൻ്റെ ദൗത്യത്തിൽ സഹായിക്കുന്നത് എയർ ട്രാഫിക് കൺട്രോളറാണെന്ന് അവർ വ്യക്തമാക്കി. നിലത്തും ആകാശത്തും പൈലറ്റിൻ്റെ കണ്ണുകളായി പ്രവർത്തിക്കുന്നത് കൺട്രോളർമാരാണ്. വിമാനത്തിൻ്റെ ദിശ, വേഗത, ലാൻഡിംഗ് കോൺ (angle) എന്നിവ കൃത്യമായി നൽകുന്നത് എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്നാണ്. കൺട്രോളറുമായി നിരന്തരം ആശയവിനിമയം നടത്താതെ പൈലറ്റിന് സുരക്ഷിതമായി യാത്ര പൂർത്തിയാക്കാൻ സാധിക്കില്ല.തൻ്റെ തൊഴിലിനോടുള്ള പ്രണയവും എഴുത്തിനോടുള്ള താല്പര്യവും സമന്വയിപ്പിച്ച് അമാനി രചിച്ച 'The Sky and What's in It... Secrets of an Air Traffic Controller' (ആകാശവും അതിലെ വിശേഷങ്ങളും: ഒരു എയർ ട്രാഫിക് കൺട്രോളറുടെ രഹസ്യങ്ങൾ) എന്ന പുസ്തകം റോസ പബ്ലിഷിംഗ് ഹൗസ് ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകമേളയിൽ പുറത്തിറങ്ങിയ ഈ കൃതിക്ക് വായനക്കാരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും അവർ കൂട്ടിച്ചേർത്തു.
​ജീവിതയാത്രയിൽ വ്യോമയാന മേഖലയിലെ കാറ്റും കോളിനും (turbulences) സമാനമായ പ്രതിസന്ധികൾ സ്വാഭാവികമാണെന്നും, നമ്മുടെ ലക്ഷ്യത്തോടുള്ള അഭിനിവേശമാണ് അതിനെയെല്ലാം തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നതെന്നും പറഞ്ഞാണ് അമാനി അൽ സുലൈത്തി തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img