NEWS
എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്‌തതിന് തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു
10/04/2025 12:22 PM IST
nila

വിമാനം ലാൻഡ് ചെയ്‌തതിന് തൊട്ടു പിന്നാലെ പൈലറ്റിന് ദാരുണാന്ത്യം. ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ വിമാനം ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. പൈലറ്റ് അർമാൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്.
വിമാനത്തിനുള്ളിൽവച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി. ഈ സമയത്ത് ഞങ്ങൾ അർമാന്റെ കുടുംബത്തോടൊപ്പമുണ്ട്. അർമാന്റെ നഷ്ടം നേരിടാൻ ആവശ്യമായ എല്ലാ സഹായവും കുടുംബത്തിനു നൽകും. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും എയർ ഇന്ത്യ വക്താവ് ആവശ്യപ്പെട്ടു. അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും എയർ ഇന്ത്യ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











