08:20pm 09 October 2026
NEWS
മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർഇന്ത്യ:ഇന്നുമുതൽ 200റിയാൽ അധികം ഈടാക്കും
09/10/2026  12:27 PM IST
nila
മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർഇന്ത്യ:ഇന്നുമുതൽ 200റിയാൽ അധികം ഈടാക്കും

 

ദോഹ: ഗൾഫ് പ്രവാസികൾക്ക് വീണ്ടും കനത്ത തിരിച്ചടിയായി വിമാനക്കമ്പനികളുടെ നിരക്കുവർധന. ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് കുത്തനെ കൂട്ടി. ഖത്തർ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ഇനി 200 റിയാലിലധികം അധികം നൽകേണ്ടിവരും.
​മധ്യേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധനവാണ് നിരക്ക് കൂട്ടാൻ കമ്പനികളെ നിർബന്ധിതരാക്കിയത്. പരിഷ്കരിച്ച പുതിയ നിരക്കുകൾ ഒക്ടോബർ 9 മുതൽ നടത്തുന്ന ബുക്കിംഗുകൾക്ക് പ്രാബല്യത്തിൽ വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img