09:47am 29 April 2026
NEWS
അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു: വീഡിയോ കാണാം..
12/06/2025  08:38 PM IST
nila
അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു: വീഡിയോ കാണാം..

അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.സീറ്റ് നമ്പർ 11Aയിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാറാണ് എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടിയത്. ഇദ്ദേഹം നടന്ന് ആംബുലൻസിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുപ്പത്തെട്ടുകാരനായ രമേഷ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി. നേരത്തേ, വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, ഒരാൾ അത്ഭുതകരമായി രക്ഷപെട്ടെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. 

ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കൻഡിനു ശേഷം വലിയ ശബ്ദംകേട്ടു. പപിന്നാലെ വിമാനം തകർന്നുവീണു. വളരെ വേഗത്തിലായിരുന്നു അത് സംഭവിച്ചത്, രമേഷിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രമേഷിന് നെഞ്ചിവും കണ്ണിലും പാദത്തിലും പരിക്കുണ്ടെന്നാണ് വിവരം.
ബ്രിട്ടീഷ് പൗരനായ രമേഷ്, കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കുറച്ചുദിവസത്തെ അവധിക്ക് ഇന്ത്യയിൽ എത്തിയതായിരുന്നു. സഹോദരനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായതും അതിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img