03:06am 26 May 2026
NEWS
യാത്രക്കാർ ഇറങ്ങാൻ തുടങ്ങവെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം
22/07/2025  08:21 PM IST
nila
യാത്രക്കാർ ഇറങ്ങാൻ തുടങ്ങവെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം

എയർ ഇന്ത്യ വിമാനത്തിൽ ലാൻഡിം​ഗിനിടെ തീപിടിത്തം. ഡൽഹി വിമാനത്താവളത്തിൽ ഇന്നുച്ചക്ക് ലാൻഡ് ചെയ്ത  ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് അ​ഗ്നിബാധയുണ്ടായത്. വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

‘‘ജൂലൈ 22ന് ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്സിലറി പവർ യൂണിറ്റിനാണ് (എപിയു) ലാൻഡിങ് നടത്തി ഗേറ്റിൽ പാർക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്സിലറി പവർ യൂണിറ്റിൽ തീപിടിച്ചത്. യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടൻ തന്നെ ഓട്ടോമാറ്റിക്കായി പ്രവർത്തനം നിർത്തി.’’ – എയർ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img