09:17am 11 November 2026
NEWS

കണ്ണൂരിൽ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു

14/09/2025  12:29 PM IST
nila
 കണ്ണൂരിൽ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഇതിനു പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നു രാവിലെ  6.30ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് പക്ഷിയിടിച്ചത്. പറന്നുയർന്ന് 45 മിനിട്ടിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. 180 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 

വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിൻ്റെ സുരക്ഷാ പരിശോധന നടത്തി. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img