07:58am 29 April 2026
NEWS
എയർഹോസ്റ്റസായ യുവതി ബലാത്സം​ഗത്തിനിരയായത് ഐസിയുവിൽ കഴിയവെ
16/04/2025  09:35 AM IST
nila
എയർഹോസ്റ്റസായ യുവതി ബലാത്സം​ഗത്തിനിരയായത് ഐസിയുവിൽ കഴിയവെ

ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ലൈംഗിക ലൈം​ഗിക പീഡനത്തിനിയായെന്ന് എയർഹോസ്റ്റസായ യുവതി. ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പീഡനത്തിനിരയായതെന്നാണ് 46 വയസുകാരിയുടെ പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. 

എയർലൈൻസ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ അഞ്ചിന് ഭർത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി.പീഡനസമയത്ത് എയർഹോസ്റ്റസായ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. 

ഏപ്രിൽ ആറിന് പീഡനത്തിനിരയായെങ്കിലും ഏപ്രിൽ 13ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭർത്താവിനോടു പറഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img