08:58pm 11 November 2026
NEWS
എയർ ഫ്യുവൽ സർചാർജ്ജ് പുന:പരിശോധിക്കണം: കേന്ദ്ര മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി
20/06/2026  04:32 PM IST
nila
എയർ ഫ്യുവൽ സർചാർജ്ജ് പുന:പരിശോധിക്കണം: കേന്ദ്ര മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി

 


​ദോഹ : പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വരികയും  വിമാന ഇന്ധനമായ 
ജെറ്റ് ഫ്യുവൽ
 വിലയിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽകേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഭീമമായ എയർ ഫ്യുവൽ സർചാർജ്ജ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്ലോക കേരള സഭ അംഗം അബ്‌ദുൾ റഊഫ് കൊണ്ടോട്ടി നിവേദനം സമർപ്പിച്ചു. അന്താരാഷ്ട്ര യാത്രകൾക്ക് ഉൾപ്പെടെ നിലവിലുള്ള ഉയർന്ന സർചാർജ്ജ് വിപണിയിലെ പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് കുറയ്ക്കണമെന്നാണ് ആവശ്യം.
​ജെറ്റ് ഫ്യുവൽ വില മുൻപുണ്ടായിരുന്ന 200 അമേരിക്കൻ ഡോളറിൽ നിന്നും 138 ഡോളറായി കുറഞ്ഞിട്ടും വിമാന യാത്രാനിരക്കിലെ സർചാർജ്ജ് കുറയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നിലവിലെ കമ്പോള സ്ഥിതിക്ക് അനുസൃതമായി സർചാർജ്ജ് കുറയ്ക്കുന്നത് സാമാന്യ നീതിയുടെ ഭാഗമാണ്. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ അവധിക്കാലത്ത് നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന ഈ സീസണിൽ, സർചാർജ്ജ് കുറയ്ക്കുന്നത് വർദ്ധിത യാത്രാ നിരക്കിൽ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വലിയൊരു ആശ്വാസമായിരിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
​ഇക്കാര്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, കേരള പ്രതിപക്ഷ നേതാവ്, പാർലമെന്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നോർക്ക റൂട്സ് സി.ഇ.ഒ, ലോക കേരളസഭ സെക്രട്ടറിയേറ്റ് എന്നിവർക്ക് ഇമെയിൽ സന്ദേശം വഴിയാണ് നിവേദനം സമർപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img