04:57pm 01 May 2026
NEWS
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു
09/07/2025  03:30 PM IST
nila
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. രാജസ്ഥാനിലെ ചുരുവിലാണ് വ്യോമസേനയുടെ SEPECAT ജാഗ്വാർ വിമാനം തകർന്നുവീണത്. ചുരുവിലെ ഗ്രാമീണ മേഖലയിൽ ഒരു വയലിൽ ഇന്നു ഉച്ചയ്ക്ക് ഒന്നരയോടെയാണ് വിമാനം തകർന്നുവീണത്. 

വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img