12:23am 13 November 2026
NEWS
പാകിസ്ഥാൻ ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ വ്യോമസേന ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ
23/03/2026  10:49 AM IST
nila
പാകിസ്ഥാൻ ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ വ്യോമസേന ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ഗുഹാവത്തി: ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ വ്യോമസേന ജീവനക്കാരൻ അറസ്റ്റിൽ. പ്രയാഗ്‌രാജ് സ്വദേശിയായ സുമിത് കുമാർ (36) എന്നയാളാണ് പിടിയിലായത്. വ്യോമസേനയിലെ സിവിലിയൻ വിഭാഗത്തിലെ ജീവനക്കാരനാണ് ഇയാൾ. ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയെന്നാരോപിച്ചാണ് ഇയാളെ പിടികൂടിയത്. അസമിൽ നിന്നാണ് ഇയാളെ രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.

2026 ജനുവരിയിൽ ജയ്‌സാൽമീർ സ്വദേശിയായ ഝബർ റാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച സൂചനകളാണ് അന്വേഷണം സുമിത് കുമാറിലേക്കെത്താൻ കാരണമായത്. സുമിത് കുമാർ അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചബുവ എയർഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഈ പദവി ഉപയോഗപ്പെടുത്തി വ്യോമസേനയുടെ രഹസ്യ വിവരങ്ങൾ കൈക്കലാക്കുകയും അവ പാകിസ്ഥാൻ ചാര ഏജൻസികളുമായി പങ്കുവെച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇയാൾ പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതെന്നും, 2023 മുതൽ തന്നെ ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പണത്തിന് വേണ്ടി തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img