NEWS
ലക്ഷദ്വീപിലെ രോഗിയെ രക്ഷിക്കാൻ ഡോണിയറിൽ ഒരുക്കി;എയർ ആംബുലൻസ്
20/01/2026 10:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: മൂന്നര മണിക്കൂറിനുള്ളിൽ ലക്ഷദ്വീപിൽ നിന്ന് രോഗിയെ വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെത്തിച്ച് കോസ്റ്റ് ഗാർഡ്. ഡോണിയർ എയർക്രാഫ്റ്റിനെ മൊബൈൽ ഇൻ്റൻസീവ് കെയർ യൂണിറ്റായി പരിവർത്തനം ചെയ്താണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. 63 വയസായ സ്ത്രീയ്ക്ക് ഹൃദ്രോഗം നേരിട്ടതിനെ തുടർന്നാണ് ലക്ഷദ്വീപ് ഭരണകൂടം രോഗിയെ വൻകരയിലെത്തിക്കാൻ നാവികേ സേനയുടെ സഹായം തേടിയത്.ഭരണകൂടത്തിൻ്റെ അഭ്യർത്ഥന ലഭിച്ചയുടൻ തന്നെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് രാവിലെ 11 മണിക്ക് ഡോണിയർ എയർക്രാഫ്റ്റിൽ അഗത്തിയിലേക്ക് പുറപ്പെട്ടു. രോഗിയുമായി ഉച്ചയ്ക്ക് 2. 30 ന് കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തി. രോഗിയെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവശിപ്പിച്ചു. ഡോണിയറിൽ രോഗിക്ക് നൽകേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








