03:03am 13 November 2026
NEWS
കേരളത്തിന് എയിംസ്: 2026–27ൽ പിഎംഎസ്എസ്‌വൈയിൽ പരിഗണിക്കാനൊരുങ്ങി കേന്ദ്രം
23/02/2026  07:05 PM IST
nila
കേരളത്തിന് എയിംസ്: 2026–27ൽ പിഎംഎസ്എസ്‌വൈയിൽ പരിഗണിക്കാനൊരുങ്ങി കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി അടുത്ത സാമ്പത്തിക വർഷമായ 2026–27ൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്‌വൈ)യിൽ ഉൾപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നതായി സൂചന. ഇതിനായി തത്വത്തിൽ അംഗീകാരം തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം സമീപിച്ചിരുന്നുവെന്ന് ധനമന്ത്രാലയം വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.

ധനമന്ത്രാലയത്തിന്റെ മറുപടിയിൽ, 2026–27 പിഎംഎസ്എസ്‌വൈയിൽ പദ്ധതിപ്രമേയം മുന്നോട്ടുവയ്ക്കണമെന്ന് നിർദേശിക്കുകയായിരുന്നു. എന്നാൽ ഇതുവരെ ഒരു കേന്ദ്ര ബജറ്റിലും കേരളത്തിലെ എയിംസ് പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എയിംസ് അനുവദിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ മുന്നണികൾ തമ്മിൽ വാക്‌പോര് ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

പിഎംഎസ്എസ്‌വൈ പ്രകാരം രാജ്യത്ത് ഇതുവരെ 22 എയിംസുകൾ ആരംഭിച്ചിട്ടുണ്ട്. 2014 ജൂണിൽ തന്നെ കേരള സർക്കാർ സംസ്ഥാനത്ത് എയിംസിന് അനുയോജ്യമായ സ്ഥലങ്ങൾ നിർദേശിച്ചിരുന്നു. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി വിവിധ ഭൂമികൾ യോജ്യമാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img