11:14pm 27 October 2026
NEWS
കൊച്ചി മെട്രോ രണ്ടാംഘട്ടം പദ്ധതി പ്രദേശങ്ങൾ എ ഐ ഐ ബി സംഘം സന്ദർശിച്ചു
27/10/2026  07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ രണ്ടാംഘട്ടം പദ്ധതി  പ്രദേശങ്ങൾ എ ഐ ഐ ബി സംഘം സന്ദർശിച്ചു

കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം  കലൂർ ജെ.എൽ.എൻ സ്റ്റേഡിയം  മുതൽ കാക്കനാട് സ്‌മാർട് സിറ്റി വരെയുള്ള പദ്ധതി  പ്രദേശങ്ങൾ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എ ഐ ഐ ബി )സംഘം  സന്ദർശിച്ചു.  

കലൂർ ജെ എൽ എൻ സ്റ്റേഡിയം    സ്‌റ്റേഷൻ  മുതൽ പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളി വരെയുള്ള പദ്ധതി പ്രദേശം, വാഴക്കാല സ്റ്റേഷൻ,  ചിറ്റേത്തുകര സ്റ്റേഷൻ, അവസാന സ്റ്റേഷൻ വരുന്ന കാക്കനാട് സ്മാർട്ട് സിറ്റി, കളമശ്ശേരിയിലെ മെട്രോ കാസ്റ്റിംഗ് യാർഡ്, ലേബർ ക്യാമ്പ്  എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

വർക്കിംഗ് സൈറ്റുകലിലെ സുരക്ഷ, നിർമ്മാണ പുരോഗതി  എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ പരിശോധിച്ചു. 

രണ്ടാംഘട്ട നിര്‍മാണ പുരോഗതിയും സാമ്പത്തിക കാര്യങ്ങളും വിലയിരുത്തുന്നതിനായാണ് എ.ഐ.ഐ.ബി  ഉന്നതതല സംഘത്തിന്റെ 3 ദിവസത്തെ സന്ദർശനം.  പദ്ധതിയുടെ നിലവിലെ പുരോഗതി, നിര്‍മാണ കരാറുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍, ഫണ്ട് വിനിയോഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, വായ്പ വിനിയോഗ കാലാവധി തുടങ്ങിയവും അവലോകനം ചെയ്തു. 

എ.ഐ.ഐ.ബി യുടെ 1016.24 കോടി രൂപയുടെ ധനസഹായത്തോടെയാണ്  രണ്ടാംഘട്ട പാതയുടെ നിർമ്മാണം. എ.ഐ.ഐ.ബി പ്രതിനിധികളായ നീരജ ശുക്ല, ശിവ രാമകൃഷ്ണ ശാസ്ത്രി, ഖലിഖ മുഹമ്മദ്, ജതിന്‍ അറോറ, കെ.എം.ആര്‍.എല്‍ ഡയറക്ടര്‍മാരായ ഡോ.എം.പി. രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്),മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു..

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img