11:49pm 29 September 2026
NEWS
ഖത്തറിന്റെ വികസന പങ്കാളിത്തത്തെ പ്രകീർത്തിച്ച് AIIB; 2030-ഓടെ വായ്പ വരിധി 20 ബില്യൺ ഡോളറാക്കും
29/09/2026  02:53 PM IST
nila
ഖത്തറിന്റെ വികസന പങ്കാളിത്തത്തെ പ്രകീർത്തിച്ച് AIIB; 2030-ഓടെ വായ്പ വരിധി 20 ബില്യൺ ഡോളറാക്കും

ദോഹ: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (AIIB) 11-ാമത് വാർഷിക ഗവേണിംഗ് ബോർഡ് യോഗത്തിൽ ഖത്തറിന്റെ പ്രാദേശിക വികസന പങ്കാളിത്തത്തെയും അടിസ്ഥാന സൗകര്യ വികസനത്തിലെ പങ്കിനെയും പ്രകീർത്തിച്ച് ബാങ്ക് പ്രസിഡന്റ് മിസ് സൂ ജിയായി.AIIBയുടെ സ്ഥാപക അംഗങ്ങളിലൊന്നായ ഖത്തറിന്റെ ദേശീയ വികസന കാഴ്ചപ്പാട് 2030-ഉം (National Vision 2030) ബാങ്കിന്റെ ലക്ഷ്യങ്ങളും പരസ്പരം ഒത്തുപോകുന്നവയാണെന്ന് ബാങ്ക് അധ്യക്ഷ വ്യക്തമാക്കി. ഗതാഗതം, ജലവിഭവ മാനേജ്‌മെന്റ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കും.2030-ഓടെ ബാങ്കിന്റെ പ്രതിവർഷ ധനസഹായം 20 ബില്യൺ ഡോളറായി (ഏകദേശം 2,000 കോടി ഡോളർ) വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.ബാങ്ക് നൽകിയ വായ്പകളിൽ 71 ശതമാനവും കാലാവസ്ഥാ വ്യതിയാന പ്രതിരോധ പദ്ധതികൾക്കായാണ് ചെലവഴിച്ചത്. ബാങ്ക് ലക്ഷ്യമിട്ട 60 ശതമാനത്തിനും മുകളിലാണിത്.ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, പോർട്ട് ഓട്ടോമേഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകും.
​ലോകമെമ്പാടും 111 അംഗരാജ്യങ്ങളുള്ള AIIB കൂടുതൽ സ്വകാര്യ മൂലധനം വികസന പദ്ധതികളിലേക്ക് ആകർഷിക്കാൻ ആഗോള സാമ്പത്തിക സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img