01:59am 30 April 2026
NEWS
ഇന്ദ്രപ്രസ്ഥത്തിൽ തെറ്റിയത് ആര്‍ക്ക് ?
എൻ.ഡി.എ. അടിത്തറ ശക്തമാക്കി

08/02/2025  11:55 AM IST
News Desk
താമരത്തിളക്കം
HIGHLIGHTS

ഇപ്പോൾ ആപ് തോറ്റാൽ അവര്‍ ചിത്രത്തിൽ നിന്നും ക്രമേണ ഇല്ലാതാകും. തുടര്‍ന്ന് ബി.ജെ.പിക്കെതിരായ വികാരം ശക്തിപ്പെടുമ്പോൾ... 

ന്യൂഡെൽഹി : കോൺഗ്രസിന് പാളിയത് എവിടെയാണ് ? തങ്ങൾക്കെതിരെ അതിശക്തമായി വളരുന്ന ഒരേയൊരു എതിരാളി ആം ആദ്മി പാര്‍ട്ടിയാണ് (ആപ്) എന്ന തിരിച്ചറിവും അതിനെത്തുടര്‍ന്ന് അവരെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് നടത്തിയ പോരാട്ടവുമാണ് ഡെൽഹിയിൽ നേരിട്ട ശക്തമായ തിരിച്ചടിക്ക് കാരണമെന്ന് കോൺഗ്രസ് കരുതുന്നു. ഡെൽഹിയിൽ ഒരുപക്ഷേ ആപിനോടൊപ്പം ചേര്‍ന്നുനിന്നിരുന്നു എങ്കിൽ തങ്ങൾക്ക് മുഖം രക്ഷിക്കാമായിരുന്നു എന്നാണ് കോൺഗ്രസ് ക്യാമ്പ് വിലയിരുത്തുന്നത്. അതേസമയം, ഡെൽഹിയിൽ ബി.ജെ.പി. ജയിച്ചത് തങ്ങൾക്ക് ലോംഗ് റണിൽ ഗുണം ചെയ്യും എന്ന വിലയിരുത്തലും എ.ഐ.സി.സി. നടത്തുന്നുണ്ട്. 
         ഇപ്പോൾ ആപ് തോറ്റാൽ അവര്‍ ചിത്രത്തിൽ നിന്നും ക്രമേണ ഇല്ലാതാകും. തുടര്‍ന്ന് ബി.ജെ.പിക്കെതിരായ വികാരം ശക്തിപ്പെടുമ്പോൾ ബി.ജെ.പി വേഴ്സസ് കോൺഗ്രസ് എന്ന ഫോര്‍മുലയിലേക്ക് കാര്യങ്ങൾ തിരിച്ചുവരും എന്നുമാണ് അവര്‍ കരുതുന്നത്. ഏതായാലും ഡെൽഹിയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ ഗുരുതരമാണ്. 25 കൊല്ലത്തിന് ശേഷം ഡെൽഹി തിരിച്ചുപിടിച്ചതിന്റെ അനുരണനങ്ങൾ ബിഹാറിൽ പ്രതിഫലിക്കുമെന്നും അതിലൂടെ നിതീഷ് കുമാറിനെ വെട്ടിയൊതുക്കി ബി.ജെ.പിക്ക് ശക്തമായി മുന്നേറാനുള്ള വഴിയൊരുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ മങ്ങിയ ജയത്തിന് പിന്നാലെ എൻ.ഡി.എ. സര്‍ക്കാരിന്റെ ഭാവി പലരും ചോദ്യം ചെയ്തിരുന്നു. ഘടകകക്ഷികൾ പലരും ബി.ജെ.പിക്ക് പാലം വലിച്ചാൽ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഹരിയാനയിലും ഡെൽഹിയിലും നേടിയ തകര്‍പ്പൻ വിജയം കേന്ദ്രസര്‍ക്കാരിന്റെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വിലയിരുത്തപ്പെടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img