11:07am 13 November 2026
NEWS
എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ
30/03/2026  12:57 PM IST
സണ്ണി ലുക്കോസ്
എഫ്.സി.ആർ.എ  ഭേദഗതി ബില്ലിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ് ബില്ല് പാസാക്കിയതെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് പുതിയ എഫ്.സി.ആർ.എ ഭേദഗതിയെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.ഉത്തരേന്ത്യയിൽ വൈദികരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് നാം കണ്ടതാണ്. അതിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ബിജെപിയുടെ മൗനത്തെയും കെ.സി. വേണുഗോപാൽ പരിഹസിച്ചു. ശബരിമല സ്വർണ്ണക്കൊള്ള പ്രധാനമന്ത്രിക്ക് വിഷയമേ അല്ലാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിനെ നോവിക്കേണ്ട എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്. ശബരിമല ഒരു വിഷയമല്ലെങ്കിൽ ബിജെപി നേതൃത്വം അത് തുറന്നുപറയണമെന്നും കെ സി വേണുഗോപാൽ കോട്ടയത്ത്‌ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img